ഒടുവില്‍ പള്‍സര്‍ സുനി വെളിപ്പെടുത്തി ആ മാഡം ആരാണെന്ന്; എന്തിനു ഇങ്ങനെ പറഞ്ഞു എന്നും
നാളുകളായി പറയുന്ന മാഡം ആരെന്ന് വെളിപ്പെടുത്താതെ മാഡത്തിന് പങ്കില്ലെന്ന് വ്യക്തമാക്കി പള്‍സര്‍ സുനി രംഗത്ത്. നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ലെന്നും നടി കാവ്യമാധവനുമായി പരിചയമുണ്ടെന്നും സുനി പറഞ്ഞു. തന്നെ അറിയില്ലെന്ന് കാവ്യ മാധവന് പറയുന്നത് ശരിയല്ല.
കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ സുനി മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.
നേരത്തെ ആഗസ്റ്റ് 16ന് കേസിലെ മാഡത്തെ വെളിപ്പെടുത്തുമെന്നും മാഡത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷന്‍ പിന്നിലെ വി.ഐ.പി മാഡത്തെ വെളിപ്പെടുത്തുമെന്നും സിനിമാ മേഖലയില്‍ നിന്നുളള ആളാണെന്നും നിരവധി തവണ സുനി പറഞ്ഞിരുന്നു.
പള്‍സര്‍ സുനിയുമായി ഒരുതരത്തിലുമുളള പരിചയമില്ലെന്ന് ദിലീപും കാവ്യയും നേരത്തെ മൊഴി നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്.