സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലി; വിജയം ഇവരുടേത്, ജഡ്ജിമാര്‍ അഞ്ച് സമുദായങ്ങളില്‍ നിന്ന്
വ്യത്യസ്ത സമുദായങ്ങളില്‍ നിന്നുളള ജഡ്ജിമാര്‍ ചേര്‍ന്ന ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് കേസില്‍ വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ സിഖ് സമുദായത്തില്‍ നിന്നും. ക്രിസ്ത്ര്യന്‍ സമുദായത്തില്‍ നിന്നുളള കുര്യന് ജോസഫ്, പാഴ്സി സമുദായത്തില്‍ നിന്നുളള ആര്.എഫ്. നരിമാന്, ഹിന്ദു സമുദായത്തില്‍ നിന്നുളള യു.യു. ലളിത്, മുസ്ലിം സമുദായത്തില്‍ നിന്നുളള അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. മുത്തലാഖ് പാപമാണെന്നായിരുന്നു അമിക്കസ് ക്യൂറി സല്മാന് ഖുര്‍ഷിദ് വാദിച്ചത്.
മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും അന്തസും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന വിഷത്തില്‍ രാജ്യത്താകെ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മുത്തലാഖിന് എതിരായിട്ടും മുസ്ലീം വ്യക്തി നിയമബോര്‍ഡും ജമാ അത്ത ഇസ്ലാമി ഹിന്ദും മുത്തലാഖിന് എതിരായി കക്ഷി ചേരുകയും ചെയ്തു.
ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ തീരുമാനപ്രകാരം ആറു മാസത്തേക്ക് മുത്തലാഖ് നിരോധിക്കുന്നതിലേയ്ക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു.മുത്തലാഖ് വഴി അവകാശങ്ങള്‍ ഹനിക്കപ്പെട്ട കുറച്ച് പാവം സ്ത്രീകളുടെ ഹര്‍ജിയേ തുടര്‍ന്നാണ് സു്പ്രീം കോടതിയുടെ ഭരണഘടാന ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
15 വര്‍ഷത്തെ വിവാഹ ബന്ധം മുത്തലാഖിലൂടെ വേര്‍പ്പെടുത്തപ്പെട്ട സൈറാബാനു, കത്തുവഴി മൊഴി ചൊല്ലപ്പെട്ട അഫ്രീന് റഹ്മാന്, മുദ്രപത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍, പ്രവീണ്‍, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട് ഇസ്രത്ത് ജഹാന്, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ല്പ്പെട്ട അതിയോ സാബ്റി എന്നീ സ്ത്രീകളാണ് മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്.