ദിലീപിന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി; തെളിവുകള്‍ നല്‍കി പ്രോസിക്യൂഷന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റി. പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ സീല്‍ വച്ച കവറില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.

ദിലീപിനെതിരെ നടന്നത് ഗൂഢാലോചനയാണെന്നും സുനിയെ വിശ്വാസത്തിലെടുക്കരുതെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. അതേസമയം ദിലീപ് കിങ് ലയറാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ടെന്നീസ് ക്ലബ്ബില്‍ ജീവനക്കാരന്‍ ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും നടിയും ദിലീപന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ ഡ്രൈവര്‍ ദിലീപിനെതിരെ മൊഴി കൊടുക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.