ദിലീപ് കിംഗ് ലയര്‍ തന്നെന്ന് പ്രോസിക്ക്യൂഷന്‍; വാദം തുടരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ആരംഭിച്ചു. ദിലീപ് ‘കിങ് ലയറാ’ണെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ വാദം ആരംഭിച്ചത്. തൃശ്ശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്‍ ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ട്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ ഡ്രൈവര്‍ ദിലീപിനെതിരെ മൊഴി കൊടുക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇന്നലെ പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.
സുനിയും ദിലീപും ഒരു ടവറിന്റെ കീഴിലുണ്ടായിരുന്നു എന്നതു മാത്രം ഗൂഢാലോചനയ്ക്ക് തെളിവായെടുക്കാന്‍ സാധിക്കില്ല. ടവര്‍ ലൊക്കേഷന്‍ മൂന്നു കിലോമീറ്റര്‍ വരെയുണ്ടാകാം. നിരവധി കേസുകളിലെ പ്രതിയാണ് സുനി. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചാണ് ദിലീപിനെ കുരിശിലേറ്റുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.