തന്റെ ചിരഞ്ജീവി ചിത്രം ബാഹുബലിയെ വെല്ലുമെന്ന് രാജമൗലി…..
സിനിമാലോകം ഇപ്പോള്‍ എല്ലാ ബിഗ് ബജറ്റ് സിനിമകളെയും ബാഹുബലിയുമായാണ് താരതമ്യം ചെയ്യുന്നത്.
തെലുങ്ക് സിനിമാലോകത്ത് 100 കോടിയില്‍ അധികം മുതല്മുടക്കാന്‍ ധൈര്യം പകര്‍ന്നത് ബാഹുബലി സമ്മാനിച്ച വന്‍ വിജയമാണ്.
ചിരഞ്ജീവി നായകനാകുന്ന മറ്റൊരു ചരിത്ര സിനിമകൂടി തെലുങ്കില്‍ ഒരുങ്ങുകയാണ്. ചിരഞ്ജീവിയുടെ മകന്‍ റാം ചരണ്‍ തേജയാണ് ഈ സിനിമ നിര്‍മിക്കുന്നത്. 150 കോടിരൂപ ബജറ്റിലാണ് സിനിമ ഇറങ്ങുന്നത്.
വലിയൊരു താര നിരയൊരുങ്ങുന്ന ഈ സിനിമക്ക് സായ് റാം നരസിംഹ റെഡ്ഡി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഏറെ നാളുകള്‍ക്കു ശേഷം തെലുങ്കില്‍ അമിതാബച്ചന്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.
വിക്രം വേദയുടെ വിജയത്തിന് ശേഷം വിജയ് സേതുപതി തെലുങ്കിലേക്ക് എത്തുകയാണ്. കിച്ച സുദീപ്, ജഗപതി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയില്‍ നയന്‍താരയാണ് നായികയാകുന്നത്.
തനി ഒരുവന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സുരേന്ദര്‍ റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവിയുടെ 150-ാം ചിത്രമായ ഇതില്‍ എ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം ചെയ്യുന്നത്.
ഇന്ത്യയില്‍ ആദ്യ സ്വാതന്ത്ര്യസമര സേനാനിയുടെ കഥ പറയുന്ന സിനിമയില്‍ ഒരു ചരിത്ര കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ചിരഞ്ജീവി അഭിനയിച്ച ഖെയ്ദി നമ്പര്‍ വണ്‍ എന്ന ചിത്രത്തിന് ശേഷം റാം ചരണ്‍ നിര്‍മിക്കുന്ന ചിത്രമാണിത്.