മുഖ്യ സാക്ഷികള്‍ കാവ്യയുടെ ഡ്രൈവറും കാക്കനാട് ജയിലിലെ പോലീസുകാരനും; ദിലീപിനെ പൂട്ടാന്‍ ധാരാളം തെളിവുകള്‍, പ്രോസിക്യൂഷന്‍ വാദം ഇങ്ങനെ
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകളള്‍ നിരത്തി പോലീസ്. ദിലീപിന്റെ ക്വട്ടേഷനെക്കുറിച്ചും അതിലുപരി പുതിയ സാക്ഷി മൊഴികളും അടങ്ങുന്ന തെളിവുകള്‍ മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. അതേ സമയം രണ്ടു ദിവസം നീണ്ട വാദത്തില്‍ വിധി പറയാന്‍ കോടതി മാറ്റി.
കാക്കനാട് ജയിലിലെ പോലീസുകാരന്‍, തൃശൂര്‍ രാമവര്‍മ്മ ക്ലബ്ബിലെ ഗൂഢാലോചനയെപ്പറ്റി മൊഴി നല്‍കിയ വാസുദേവന്‍, കാവ്യയുടെ ഡ്രൈവര്‍ എന്നിവരെയാണ് പ്രോസിക്യൂഷന്‍ പ്രധാന സാക്ഷികളായി നിരത്തിയത്.
പോലീസ് ക്ലബ്ബില്‍ വച്ച് ഒരു പോലീസുകാരന്റെ ഫോണില്‍ നിന്നാണ് ലക്ഷ്യയില്‍ വിളിച്ച് സുനി പണം ആവശ്യപ്പെട്ടത്. ആ ഫോണ്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്താണ് ഡി.ജി.പിക്ക് നല്‍കിയതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അരിയിച്ചു.
ദിലീപ് കിങ് ലയര്‍ ആണെന്നും ഏറ്റവും മികച്ച ക്രിമിനലിനെ തന്നെ ലക്ഷ്യം നിറവേറ്റുന്നതിനായി എല്‍പ്പിച്ചുവെന്നും പറഞ്ഞ പ്രേസിക്യൂഷന്‍ എല്ലാ തെളിവുകളും മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.
പോലീസ് വ്യാജ സാക്ഷികളെയാണ് നിരത്തിയതെന്ന വാദമാണ് പ്രതിഭാഗം ഇന്നും നിരത്തിയത്. ദിലീപിന്റ കയ്യില്‍ നിന്ന് പണം തട്ടാനുള്ള ലസ്രമമാണ് സുനി നടത്തിയത്. അതിന്റെ തെളിവാണ് തവണകളായി പണം ആവശ്യപ്പെട്ടത് പോലും.
ഒരു ക്രിമിനലിന്റെ കത്തിനെ മുഖ്യ തെളിവായി എടുക്കരുതെന്നും അങ്ങനെ ചെയ്താല്‍ ആരെയും കുടുക്കാന്‍ സാധിക്കുമെന്നും പ്രതിഭാഗം വാദം ഉന്നയിച്ചു. കേസില്‍ നിര്‍ണ്ണായകമാകുന്ന ജാമ്യ ഹര്‍ജിയില്‍ വാദം കേട്ട കോടതി വിധഗി പറയാന്‍ മാറ്റി വെയ്ക്കുകയായിരുന്നു.