കെ കെ ശൈലജക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, സര്‍ക്കാര്‍ പ്രതിസന്ധിയില്‍
കൊച്ചി: ബാലവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ മന്ത്രി കെ.കെ ശൈലജക്കു തിരിച്ചടി. ബാലവകാശ കമ്മീഷന്‍ നിയമനത്തില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ അപ്പീല്‍ പരിഗണിച്ച കോടതി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാള്‍ എങ്ങനെ ബാലാവകാശകമ്മീഷനില്‍ അംഗമായെന്ന് പറയുവാന്‍ മന്ത്രി ബാധ്യസ്ഥയാണെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി നിരീക്ഷിച്ചു. സിംഗില്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ശൈലജ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി വച്ചു.