ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധി ഇന്ന്, മുഖ്യമന്ത്രിക്കു നിര്‍ണ്ണായകം
കൊച്ചി: എസ്. എന്‍. സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉച്ചയ്ക്ക് 1.45 നാണ് വിധി പറയുക. സി. ബി. ഐ നല്‍കിയ ഹര്‍ജിയില്‍ അഞ്ചു മാസം മുന്‍പേ വാദം പൂര്‍ത്തിയായിരുന്നു.
ലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി. ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയില്‍ സി.ബി. ഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്. പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്‌ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമായിരുന്നു സി. ബി.ഐയുടെ വാദം.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്ബനിയായ എസ്. എന്‍. സി ലാവലിനുമായി ഉണ്ടാക്കിയ കരാര്‍ വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്. 2013 നവംബറില്‍ പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു.