വിധി റിപ്പോര്‍ട്ട് ചെയാന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം
കൊച്ചി: മുഖ്യ മന്ത്രി പിണറായി വിജയൻ പ്രതി ചേർക്കപ്പെട്ട ലാവലിന്‍ കേസില്‍ ജസ്റ്റിസ് ഉബൈദ് വിധിപ്രസ്താവം ആരംഭിച്ചു. വിധിപ്രസ്താവം മുഴുവനും കഴിയാതെ ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമങ്ങളോട് ജസ്റ്റിസ് ഉബൈദ് നിര്‍ദേശിച്ചിട്ടുണ്ട്.
വിധിപ്രസ്താവം ആരംഭിക്കുന്നതിന് മുന്‍പ്, സി.ബി.ഐ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ വാദം കഴിഞ്ഞ ശേഷം തനിക്ക് ചില ഊമക്കത്തുകള്‍ കിട്ടിയിരുന്നുവെന്ന് ജസ്റ്റിസ് ഉബൈദ് വെളിപ്പെടുത്തിയ ശേഷമാണ് വിധി പ്രസ്താവം വായിച്ചു തുടങ്ങിയത്.
202 പേജുള്ള വിധി പ്രസ്താവം ആണ് ജസ്റ്റിസ് ഉബൈദ് തയ്യാറാക്കിയിരിക്കുന്നത്. വിധിപ്രസ്താവന താന്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിധി പുറത്തു വിടാന്‍ പാടൂള്ളൂവെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.