ലാവലിനില്‍ ആശ്വാസം; പിണറായിക്ക് ക്ലീന്‍ചിറ്റ്, വിധി ഹൈക്കോടതിയില്‍ നിന്ന്

കൊച്ചി: എസ്. എന്‍. സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രിക്കു ആശ്വാസം. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്‌ കോടതി ഉത്തരവിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി .

എസ്. എന്‍. സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ നിന്നും വിധി ഇന്ന് പുരത്തുവന്നത്. എന്നാല്‍ പിണറായിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ്  ജസ്റ്റീസ്  പി ഉബൈദിന്റെ വിധിയില്‍ പറയുന്നത്.

2015ല്‍ തിരുവനന്തപുരം സിബിഐ കോടതി വിചാരണ ചെയ്യാതെ കുറ്റവിമുക്തരാക്കിയത്.
ഈ വിധി നിലനില്‍ക്കില്ലെന്നും വസ്തുതകള്‍ മനസിലാക്കാതെയാണെന്നും പിണറായിയെ അടക്കം വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ടു. ശേഷം അഞ്ചുമാസങ്ങള്‍ക്കുശേഷമാണ് ഇന്ന് വിധി പറഞ്ഞതും.

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത് 2013 നവംബര്‍ അഞ്ചിനാണ് നേരത്തെ പിണയായിയേയും സംഘത്തേയും കോടതി കുറ്റവിമുക്തനാക്കിയത്. തുടര്‍ന്ന് സി.ബി.ഐ. നല്‍കിയ ഹര്‍ജിയില്‍ അഞ്ചു മാസം മുന്‍പേ വാദം പൂര്‍ത്തിയായിരുന്നു.

ലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി. ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയില്‍ സി.ബി. ഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്.

പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമായിരുന്നു സി. ബി.ഐയുടെ വാദം.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്ബനിയായ എസ്. എന്‍. സി ലാവലിനുമായി ഉണ്ടാക്കിയ കരാര്‍ വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്.