നിഗൂഢ ശക്തികള്‍ക്ക് നിരാശ നല്‍കുന്ന വിധി, ജനങ്ങള്‍ സത്യാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞിരുന്നു എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി തന്നെ വേട്ടയാടിയ നിഗൂഢ ശക്തികള്‍ക്ക് നിരാശ നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി വിധി വന്നതിനു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു. അദ്ദേഹം.

സന്തോഷത്തിന്റെ സന്ദര്‍ഭമാണിത്. കേസിന്റെ എല്ലാ ഘട്ടത്തിലും ഒപ്പം നിന്ന എം.കെ. ദാമോദരന്‍ ഒപ്പമില്ലാത്തത്തില്‍ ദുഖമുണ്ട്. കേസില്‍ സി. ബി. ഐ തന്നെ പ്രതിചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമായ ചില ഗൂഡാലോചനയുടെ ഭാഗമായാണ്. തന്നിലൂടെ സി. പി. എമ്മിനെ വേട്ടയാടാന്‍ ചില നിഗൂഢ ശക്തികള്‍ ശ്രമിച്ചു. പക്ഷെ തനിക്കു നല്‍കിയ ജന വിധിയിലൂടെ ജനങ്ങള്‍ സത്യാവസ്ഥ നേരത്തെ മനസിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യറിയോടു ആദരവുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സി. ബി. ഐ. പറഞ്ഞു.