അജയ്യനായി പിണറായി; സിബിഐ പിണറായിയെ വേട്ടയാടിയെന്ന് ഹൈക്കോടതി
പ്രതിബന്ധങ്ങളെ മറികടന്ന് പിണറായി വിജയം. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സി.ബി.ഐ. വേട്ടയാടിയെന്ന് ഹൈക്കോടതി. സി.ബി.ഐ. നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ വിധി പറയുന്നതിനിടെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
സി.ബി.ഐ. പിണറായിയെ തിരഞ്ഞുപിടിച്ച് വേട്ടയാടി. കേസില്‍ പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും ജസ്റ്റിസ് പി. ഉബൈദ് തന്റെ വിധി പ്രസ്താവത്തില്‍ പറഞ്ഞു.
സിബിഐ പറയുന്ന തെളിവുകളൊന്നും കേസില്‍ നിലനില്‍ക്കുന്നതല്ല. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഒരു കരാര്‍ മാത്രമാണിത്. കെ.എസ്.ഇബി ബോര്‍ഡ് എടുത്ത തീരുമാനം മാത്രമാണിത്.
ഈ കരാറിന്റെ വിശദാംശങ്ങളോ ഇതില്‍ ആര്‍ക്കെങ്കിലും ലാഭമുണ്ടായോ എന്നുള്ളത് 1,7,8 പ്രതികള്‍ക്കൊന്നും അറിയില്ലായിരുന്നു.
ക്യാബിനറ്റില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള മൂടിവെക്കലും നടന്നിട്ടില്ല. സിബിഐയുടെ പക്കല്‍ ഇവര്‍ ലാഭമുണ്ടാക്കി എന്നതിന് ഒരു തെളിവുമില്ല വൈദ്യുതി വകുപ്പ് ഭരിച്ച മറ്റു മന്ത്രിമാരെയൊന്നും പ്രതിയാക്കിയില്ല. പിണറായിയെ മാത്രം പ്രതിയാക്കിയതില്‍ രാഷ്ട്രീയമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.