ഇമ്മിണി ബല്ല്യ സമൂസ; ഒരുക്കിയത് 15 മണിക്കൂറുകൊണ്ട്, ഇടം നേടിയത് ഗിന്നസ് റെക്കോര്‍ഡില്‍
സമൂസ മലയാളിയുടെ പലഹാരങ്ങളില്‍ പലപ്പോഴും മുന്‍പില്‍ നില്‍ക്കുന്നതാണ്. എന്നാല്‍ വലുപ്പത്തിന്റെ കാര്യത്തില്‍ ഇനി സമൂസ അത്ര ചെറിയ ആളല്ല. ലോകത്തിലെ ഏറ്റവും വലിയ സമൂസയെന്ന റെക്കോര്‍ഡ് ഇനി ലണ്ടനില്‍ നിര്‍മ്മിച്ച 153.1 കിലോഗ്രാം ഭാരമുള്ള സമൂസയ്ക്കാണ്. ലണ്ടനിലെ മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകരാണ് ഈ റെക്കോര്‍ഡിന് ഉടമകള്‍.
പന്ത്രണ്ടോളം വരുന്ന ചാരിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ലണ്ടനിലെ ഒരു പള്ളിയില്‍ പ്രത്യേകമയി നിര്‍മ്മിച്ച പാത്രത്തില്‍ ഭീമന്‍ സമൂസ മുക്കിപൊരിച്ചത്. ഏകദേശം 15 മണിക്കൂര്‍ സമയമാണ് സമൂസ നിര്‍മ്മാണത്തിനായി എടുത്തത്. 2012ല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് കോളേജ് നിര്‍മ്മിച്ച 110.8 കിലോഗ്രാം സമൂസയുടെ റെക്കോര്‍ഡാണ് ഈ ലണ്ടന്‍ സമൂസ തകര്‍ത്തത്.
സമൂസയ്ക്ക് വേണ്ടി കൂട്ടൊരുക്കുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അത് വേവിച്ചെടുക്കുമ്പോള്‍ പൊട്ടി പോവുമോ എന്നായിരുന്നു തന്റെ പേടി. ഫരീദ് ഇസ്ലാം
പൊരിച്ചെടുത്തപ്പോഴും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും സംഭവിച്ചിട്ടില്ല. ത്രികോണാകൃതിയും നഷ്ടപ്പെട്ടില്ല. മികച്ച നേട്ടമാണ് ഇത്. ഗിന്നസ് വിധികര്‍ത്താവ് പ്രവീണ്‍ പട്ടേല്‍
ഭീമന്‍ സമൂസയെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ട് തുടങ്ങിയ പരിശ്രമം വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ചാരിറ്റി പ്രവര്‍ത്തകര്‍. റെക്കോര്‍ഡ് രേഖപ്പെടുത്തിയതിനു ശേഷം സമൂസ പ്രദേശവാസികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.