മന്ത്രിയുടെ രാജി ആവശ്യവുമായി തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിക്ഷേധം, തലസ്ഥാനം പ്രക്ഷുബ്ധം
തിരുവനന്തപുരം: ബാലവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ മന്ത്രി കെ.കെ ശൈലജക്കെതിരെ കോടതി നടത്തിയ പരാമര്ശനത്തിനു പിന്നാലെ പാളയത്ത് റോഡ് ഉപരോധിച്ചുക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിക്ഷേധം. ബാലവകാശ കമ്മീഷന്‍ നിയമന വിവാദത്തിപ്പെട്ട മന്ത്രി രാജി വക്കണെമെന്ന ആവശ്യവുമായാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുന്നത്.
ഉപരോധത്തെത്തുടര്‍ന്നു തിരുവനന്തപുരം നഗരത്തിലെ ഗതഃതാഗതം താറുമാറായ അവസ്ഥയിലാണ്. ബാലാവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ അപ്പീല്‍ പരിഗണിച്ച കോടതി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
സിംഗില്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി പരാമര്ശനത്തിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആരംഭിച്ച റോഡ് ഉപരോധം ഇപ്പോഴും തുടരുകയാണ്.