പ്രിയാമണി വിവാഹിതയായി; മാല ചാര്‍ത്തിയത് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച്, പറഞ്ഞത് പ്രവര്‍ത്തിയിലും

മലയാളിയും തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ നായിക നടിയുമായ പ്രിയാമണി വിവാഹിതയായി. തന്റെ കാമുകനായ മുസ്തഫ രാജിനെ തന്നെയാണ് പ്രിയാമണി വിവാഹം കഴിച്ചിരിക്കുന്നത്. ലളിതമായ വിവാഹ ചടങ്ങുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ടു പേരും ഒരുമിച്ച് രജിസ്ട്രാര്‍ ഓഫീസിലെത്തിയാണ് വരണമാല്യം ചാര്‍ത്തിയത്‌.

എന്നാല്‍ വിവാഹത്തിന് മുന്നോടിയായി വലിയ റിസപ്ഷന്‍ തന്നെ ബംഗലൂരുവില്‍ ഒരുക്കിയിരുന്നു. ബംഗലൂരുവിലെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം മെയ് 27ന് പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു.

തുടര്‍ന്ന് ഇക്കാര്യം പ്രിയാമണി തന്നെ ട്വിറ്ററില്‍ പങ്ക് വെയ്ക്കുകയും ചെയ്തിരുന്നു. വ്യവസായിയാണ് മുസ്തഫ രാജ്. നേരത്തെ പല അഭിമുഖങ്ങളിലും തനിക്ക് ലളിതമായ വിവാഹ ചടങ്ങുകളോടാണ് താത്പര്യം എന്ന് പ്രിയ തുറന്നു പറഞ്ഞിരുന്നു. ഇന്ത്യന്‍ ഭാഷകളിലെ നിരവധി ചിത്രങ്ങളില്‍ തന്റെ അഭിനയ മികവ് തെളിയിച്ചയാളാണ് പ്രിയാമണി.

 

 

ചിത്രങ്ങള്‍ കാണാം..