എസ്എഫ്‌ഐ പതാകയുമായി യേശു; വിവാദം പുകയുന്നു, സംഭവം ചങ്ങനാശ്ശേരിയില്‍

യേശുവിന്റെ പ്രതിമയുടെ കയ്യില്‍ എസ്.എഫ്.ഐ പതാകയേന്തി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത് വിവാദമാകുന്നു.

ചങ്ങനാശ്ശേരി എസ്.ബി. കോളജ് അങ്കണത്തിലുള്ള യേശു ക്രിസ്തുവിന്റെ പ്രതിമയില്‍ കുരിശിന്റെ സ്ഥാനത്ത് എസ്.എഫ്.ഐയുടെ പതാക പിടിച്ചിരിക്കുന്നതായിരുന്നു ദൃശ്യം. എം.ജി സര്‍വകലാശാലയിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.ബിയില്‍ എസ്.എഫ്.ഐ. സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതില്‍ അഹങ്കരിച്ചാണ് ഇത് ചെയ്തതെന്നും എസ്.എഫ്.ഐ. ആണ് ഇതിന് പിന്നിലെന്നുമായിരുന്നു കെ.എസ്.യു ആരോപണം.

എന്നാല്‍ എസ്.ബി കോളേജിലെ വിദ്യാര്‍ത്ഥിയല്ലാത്ത ഒരാള്‍ സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി സംഘടനയ്ക്ക് ബന്ധമില്ലെന്നും ഇത് എസ്.ബി കോളേജ് ആണെന്ന് ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നുമാണ് എസ്.എഫ്.ഐ പ്രതികരിച്ചത്.