ചാനലില്‍ ചര്‍ച്ച; തകര്‍ത്തെറിഞ്ഞ് കുസൃതിക്കുരുന്നുകള്‍, അമ്പരന്ന് അവതാരകന്‍, ഒടുവില്‍ അമ്മ പറഞ്ഞത്.. വീഡിയോ കാണാം
തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്റെ മുന്നില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അത് എന്നും കാഴ്ചക്കാര്‍ക്ക് അത്ഭുതമായിരിക്കും.അത്തരത്തില്‍ സംഭവ വികാസങ്ങള്‍ മുമ്പും ഉണ്ടായിട്ടുമുണ്ട്.
എന്നാല്‍ അതില്‍ നിന്നെല്ലാം രസകരമായ സംഭവം നടന്നിരിക്കുകയാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ ഐ.ടി.വി. ന്യൂസില്‍.
പാല്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന അലര്‍ജിയെ കുറിച്ചായിരുന്നു ഐ.ടി.വി. അവതാരകനായ അലാസ്റ്റെയര്‍ സ്റ്റെവാര്‍ട്ട് നയിച്ച ചര്‍ച്ച. ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് അവതാരകനും അതിഥിയും തമ്മില്‍ അല്‍പ്പം വിശദമായ ചര്‍ച്ച നടന്നു.
എന്നാല്‍ ചര്‍ച്ച കഴിയും വരെ അടങ്ങിയിരിക്കാന്‍ അതിഥിയായ അമ്മയ്ക്കൊപ്പം എത്തിയ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞില്ല. പിന്നെ അങ്ങുതുടങ്ങി അതും അവതാരകന്റെ മേശയിലേക്ക് കയറിക്കൊണ്ട് തന്നെ. ലൂസി റോങ്കയെന്ന സ്ത്രീയാണ് അഞ്ചും രണ്ടും വയസ്സ് പ്രായമുള്ള മക്കളായ ജോര്‍ജ്ജിനേയും ഐറിസിനേയും കൂട്ടി ചര്‍ച്ചയ്ക്കെത്തിയത്.
പാലിന്റെ അലര്‍ജി മൂലം മകനായ ജോര്‍ജ് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ലൂസി പറഞ്ഞു തുടങ്ങുമ്പോള്‍ സ്റ്റുഡിയോയില്‍ ഓടി നടക്കുകയായിരുന്നു ഐറിസ്. അവതാരകന്റെ മുന്നിലെ പേപ്പര്‍ പിടിച്ചുവലിച്ചും മേശയിലേക്ക് വലിഞ്ഞു കയറാനുള്ള ശ്രമങ്ങളിലൂടെയും ഐറിസ് പക്ഷെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു.
പാലിന്റെ പ്രശ്നങ്ങളെ കുറിച്ച് അഞ്ചു വയസ്സുകാരന്‍ ജോര്‍ജിനോട് അലാസ്റ്റെയര്‍ ചോദിച്ചു തുടങ്ങിയപ്പോഴേക്കും അവതാരകന്റെ മേശയിലേക്ക് വലിഞ്ഞു കയറി സ്ഥാനം പിടിച്ചിരുന്നു ഐറിസ്. ഐറിസിന്റെ കുസൃതികള്‍ ഐ.ടി.വി. ന്യൂസ് ലൈവ് ആയി തന്നെ പുറത്തു വിടുകയും ചെയ്തു.
എന്നാല്‍ ഈ കുറുമ്പില്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് വളരെ രസകരമായി സാഹചര്യത്തെ കയ്യിലെടുത്തു. ചര്‍ച്ചയ്ക്കിടെ കുഞ്ഞുങ്ങള്‍ ശല്യപ്പെടുത്തിയെങ്കിലും വളരെ സൗമ്യമായി അവരോട് പ്രതികരിച്ച അവതാരകനോട് നന്ദി പറയുകയാണ് ലൂസി.
സാഹചര്യം മനസ്സിലാക്കിയതിന് നന്ദിയെന്ന് അവര്‍ പിന്നീട് ട്വിറ്ററിലെഴുതി. വളരെ രസകരമായ ലൈവ് ഷോയിലെ കൗതുകരകമായ നിമിഷങ്ങള്‍ ഐടിവി ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്.