രാജി വയ്ക്കാതെ മന്ത്രി, രക്ഷയിലാതെ സത്യാഗ്രഹമവസാനിപ്പിച്ച് എം.എല്‍.എ മാര്‍

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തിപ്പെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എ മാര്‍ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ബാലാവകാശ കമ്മീഷന്‍ നിയമന വിഷയത്തില്‍ മന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നീക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹ സമരം അവസാനിപ്പിച്ചത്.

സഭക്ക് പുറത്ത് പൊതു സമൂഹത്തിന്റെ പിന്തുണയോടെ ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.