മമ്മൂട്ടിയുടെ ബഹു ഭാഷ ചിത്രം പേരന്‍പ്’-ന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നു
മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ബഹുഭാഷാ ചിത്രം ‘പേരന്‍പ്’ന്റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്ത് വിട്ടു. പ്രശസ്ത സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രം മലയാളത്തിലും, തമിഴിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട് , തമിഴ് താരങ്ങളായ സമുദ്രക്കനി ,അഞ്ജലി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് തമിഴ് സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയാണ്. ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല.