വിലക്കയറ്റത്തിന് കൂച്ചുവിലങ്ങ്; 30-40 ശതമാനം വിലക്കുറവ്, സഹകരണ ഓണച്ചന്തകള്‍ ഇന്നു മുതല്‍
തിരുവനന്തപുരം: സഹകരണവകുപ്പ് 3500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും.
വന്‍ വിലക്കുറവാണ് ഓണച്ചന്തയിലെ വാഗ്ദാനം. പൊതുവിപണിയില്‍ കിലോഗ്രാമിന് 41 രൂപയുള്ള ജയ അരി 25 രൂപയ്ക്കും 44 രൂപയുള്ള കുത്തരിക്ക് 24 രൂപയ്ക്കും ലഭിക്കും. 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്ക് വില്‍ക്കും.
എല്ലായിനങ്ങള്‍ക്കും 30-40 ശതമാനം വിലക്കുറവുണ്ട്. ഉത്പന്നങ്ങളുടെയെല്ലാം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിലയിളവ് നല്കാന് സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വിലവിവരം ഇങ്ങനെ: