സ്വകാര്യത പൗരന്റെ മൗലിക അവകാശം.., ഇത് ചരിത്ര വിധി

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അദ്ധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് ഏക കണ്ഠമായയാണ് വിധി പ്രസ്താവം നടത്തിയത്. സുപ്രീം കോടതി വിധിയോടെ, സ്വകാര്യത ഇന്ത്യയിലെ ഓരോ പൗരന്റെയും മൗലിക അവകാശമായി കണക്കാക്കും. ഭരണഘടനയുടെ 21 അനുഛേദത്തില്‍ സ്വകാര്യത പൗരന്റെ മൗലിക അവകാശമായി എഴുതി ചേര്‍ക്കും.

അതിലേക്കു എത്തിനോക്കാന്‍ സര്‍ക്കാരിനോ, മറ്റ് ഏത് ഏജന്‌സിക്കോ കഴിയില്ല. 6ദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് സുപ്രീം കോടതി വിധി പ്രസ്താവം നടത്തിയത്. നേരത്തെ ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.