ഓണം ഇങ്ങെത്തി ഇനി ആഘോഷനാളുകള്‍; വരവറിയിച്ച് അത്തച്ചമയ ഘോഷയാത്ര തൃപ്പൂണിത്തുറയില്‍ തുടങ്ങി

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തറയില്‍ അത്തച്ചമയ ഘോഷയാത്രയ്ക്ക് ആരംഭമായി. അത്തം തുടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങള്‍ മലയാളിക്ക് ഓണത്തിനുള്ള കാത്തിരിപ്പാണ്. രാവിലെ പത്തരയടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.

.നഗരത്തെ ചുറ്റുന്ന ഘോഷയാത്ര രണ്ട് മണിയോടെ അത്തം നഗറില്‍ സമാപിക്കും. കേരളത്തിന്റെ സാംസ്‌കാരികത്തനിമ നിറഞ്ഞ ദൃശ്യങ്ങളും കലാപരിപാടികളും ഘോഷയാത്രയില്‍ നിരക്കുന്നുണ്ട്. നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളുമുള്‍പ്പെടെ ആഘോഷ പൂര്‍വ്വമായാണ് പരിപാടി കൊണ്ടാടുന്നത്.

അത്തം പത്തിന് പൊന്നോണമെന്ന പതിവ് ഇത്തവണ ചേരില്ല. പതിനൊന്നാം ദിവസമാണ് ഇക്കൗല്ലം ഓണമെത്തുക. സെപ്തംബര്‍ ഒന്നിനും രണ്ടിനും പൂരാടം നക്ഷത്രമാണ്. ഇതിനു മുന്‍പും ഇടക്ക് അത്തം പതിനൊന്നോണമുണ്ടായിട്ടുണ്ട്.