അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാജ്യ സഭാംഗമായി സത്യപ്രതിജ്ഞചെയ്യ്തു. ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവാണു ഇരുവര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തത്.

ആഗസ്റ്റില്‍, ഗുജറാത്തില്‍ നിന്നാണ് ഇരുവരും രാജ്യ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി ദേശീയാധ്യക്ഷനായ അമിത് ഷാ ആദ്യമായാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അമിത് ഷായുടെ രാജ്യസഭ പ്രവേശനം ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍.