ബോഡി ബില്‍ഡര്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു
പി.പി ചെറിയാന്‍
പാം ബീച്ച് (ഫ്ളോറിഡ): ബിഗ് കൊണ്ടി എന്ന പേരില്‍ അറിയപ്പെടുന്ന് ചാമ്പ്യന്‍ ബോഡി ബില്‍ഡര്‍ ഡാളസ്സ് മക്കാര്‍വര്‍ (26) ഫ്ളോറിഡായിലുള്ള സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആഗസ്റ്റ് 21 തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിലെത്തിയ കൂട്ടുകാരിയാണ് മക്കാര്‍വര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ആദ്യമായി കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച ഫോണില്‍ വിളിച്ചു ഡിന്നര്‍ തയ്യാറാക്കുകയാണെന്ന് മക്കാര്‍വര്‍ പറഞ്ഞിരുന്നതായി കൂട്ടുകാരിയും ഗുസ്തിക്കാരിയുമായ ഡാന്‍ ബ്രൂക്ക് അറിയിച്ചു. അവസാനമായി മക്കാര്‍വര്‍ തന്നോട് ‘ഗുഡ് ബൈ’ പറഞ്ഞുവെന്നും ഡാന്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയൊ മക്കാര്‍വര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയതാകാം മരണ കാരണമെന്ന് മക്കാര്‍വറിന്റെ റൂം മേയ്റ്റ് അഭിപ്രായപ്പെട്ടു. അടുക്കളയില്‍ മുഖം താഴെയായി ചലനമറ്റ രീതിയിലായിരുന്നു മക്കാര്‍വര്‍ കിടന്നിരുന്നതെന്നും പറയപ്പെടുന്നു.