ഗുര്‍മീത് റാം കുറ്റക്കാരാനെന്ന് കോടതി, ശിക്ഷ 28-നു വിധിക്കും

ന്യൂഡല്‍ഹി:ഗുര്‍മീത് കുറ്റക്കാരാനെന്ന് കോടതി. 15 വര്ഷം മുന്‍പ് നടന്ന ബലാല്‍സംഘ കേസില്‍ ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരാണെന്ന് സി.ബി. ഐ കോടതി. ശിക്ഷ 28-നു വിധിക്കും. വിധി റാം റഹീമിന് പ്രതികൂലമായതിനാല്‍ റഹീമിന്റെ അനുയായികള്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ക്കു തുനിയുമോ എന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. വിധി കേള്‍ക്കാന്‍ റഹീമിന്റെ ലക്ഷ കണക്കിന് വരുന്ന അനുയായികളാണ് കോടതി പരിസരത്ത് എത്തിച്ചേര്‍ന്നത്.15 വര്ഷം നീണ്ട നിയം നടപടികള്‍ക്ക് ശേഷമാണ് റഹീം കുറ്റക്കാരനാണെന്നു വിധി വരുന്നത്.