ആടിയും പാടിയും ഇനി അഴിക്കുള്ളില്‍; സകലകലാവല്ലവഭന്റെ ഷോ ഓഫ് തീര്‍ന്നു, എത്രകാലമെന്ന് തിങ്കളാഴ്ച്ച അറിയാം

റോക്ക് സ്റ്റാര്‍ ബാബ ഗുര്‍മീത് റാം റഹീമിന്റെ പണവും സ്വാധീനവും നീതിപീഠത്തിന് മുന്നില്‍ മുട്ടുമടക്കിയില്ല. എല്ലാ സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ച് നീതിയും നിയവവും നടപ്പായി. ബലാത്സംഗ കേസില്‍ റാം റഹീം കുറ്റക്കാരനന
ാണെന്ന് കോടതി വിധിച്ചു.

ശിക്ഷ എത്രവര്‍ഷമായിരിക്കുമെന്ന് തിങ്കളാഴ്ച അറിയാം. റാം റഹീമിനുള്ള വിധി പ്രസ്താവിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ജാഗ്രത നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിപ്പിച്ചിരുന്നത്. എന്നാല്‍ ആ സുരക്ഷാ സന്നാഹങ്ങളെയെല്ലാം കാറ്റില്‍ പറത്തി ഗുര്‍മീതിന്റെ അനുയായികള്‍ അഴിഞ്ഞാടി. വന്‍ സുരക്ഷ സന്നാഹങ്ങളാണ് പഞ്ചാബ്, ഹരിയാന ഛണ്ഡിഗഢ് തുടങ്ങിയ സംസഥാനങ്ങളില്‍ ഒരുക്കയത്.

എന്നിട്ടും വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു മാധ്യമങ്ങള്‍ ആക്രമിക്കപ്പെട്ടു. പോലീസിന് നില നില്‍പ്പില്ലാതായി. വിധി പ്രസ്താവവുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷത്തോളം പ്രവര്‍ത്തകരാണ് ഛണ്ഡിഗഢില്‍ മാത്രം ഇന്ന് തമ്പടിച്ചത്. സംഘര്‍ഷ സാധ്യത പരിഗണിച്ച് 15000 അര്‍ധ സൈനിക സംഘത്തിനു പുറമേ കരസേനയേയും സര്‍ക്കാര്‍ രംഗത്തിറക്കിയിരുന്നുവെങ്കിലും ഒന്നും ഗുര്‍മീതിന്റെ അനുയായികള്‍ക്കു മുന്നില്‍ വിലപ്പോയില്ല.

സിനിമ, ഫാഷന്‍, കായികാഭ്യാസം, വാഹന പ്രിയം, ലോകസഞ്ചാരം, ആഡംബരം എന്നു തുടങ്ങി റാം റഹീമിന്റെ വിനോദങ്ങള്‍ പലവിധമാണ്. ബാബ ഉള്‍പ്പെട്ട മേഖലകള്‍ ഏതൊക്കെയാണെന്ന് പറയുന്നതിനേക്കാള്‍ ഇല്ലാത്ത മേഖലകള്‍ ഏതൊക്കെയാണെന്ന് പറയുന്നതാവും ഉചിതമെന്നാണ് ബാബ ആരാധകരുടെ വാക്ക്. സിനിമയിലും സംഗീത ആല്‍ബങ്ങളിലും വേഷമിട്ട റാം റഹീമിന് തന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ പിന്തുണ മാത്രം മതിയായിരുന്നു ഒരു സൂപ്പര്‍ താരമാവാന്‍.

അമ്പതുകാരന്‍ റോക്ക്സ്റ്റാര്‍ ബാബയുടേതായി പുറത്തിറങ്ങിയ സംഗീത ആല്‍ബം ഗുരു ഓഫ് ബ്ലിംഗ് 20 ലക്ഷത്തോളം കോപ്പികളാണ് വിറ്റു പോയത്. ഗുരു ഓഫ് ബ്ലിംഗിനു പുറമേ റാം റഹീം മുഖം കാണിച്ച ആല്‍ബങ്ങളുടെ പതിപ്പുകകളുടെയെല്ലാം വില്‍പ്പന കുതിച്ചുയര്‍ന്നു.

താങ്ക്യു ഫോര്‍ ദാറ്റ്, ഇന്‍സാന്‍, ഹൈവേ ലവ് ചാര്‍ജര്‍, നെറ്റ് വര്‍ക്ക് തേരാ ലൗ കാ, ചാഷ്മ മാര്‍ കാ ലൈ റബ് തുടങ്ങി നിരവധി ആല്‍ബങ്ങളാണ് റാം റഹീം പുറത്തിറക്കിയിട്ടുള്ളത്.റോക്ക് താളങ്ങളിലുള്ള ആ ആല്‍ബങ്ങള്‍ തന്നെയാണ് റോക്ക്സ്റ്റാര്‍ ബാബയെന്ന പേര് അദ്ദേഹത്തിന് ചാര്‍ത്തി കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത്.

സിനിമയായാലും ആല്‍ബമായാലും പിന്നണിയില്‍ ഒറ്റയ്ക്ക് നിന്നു കൊണ്ടുള്ള വണ്‍മാന്‍ ഷോയാണ് റാം റഹീമിനും താല്‍പര്യം.
സിനിമാ സംഗീത ആല്‍ബം രംഗത്ത് സജീവമാകാനായിരുന്നു റാം റഹീമിന്റെ പദ്ധതി. എന്നാല്‍ പതിനഞ്ച് വര്‍ഷം നീണ്ട ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ റോക്ക്സ്റ്റാര്‍ ബാബയുടെ ലീലാവിലാസങ്ങള്‍ തത്കാലം അഴിക്കുള്ളില്‍ ഒതുങ്ങും.