ഗര്‍ഭധാരണവും അലസിപ്പിക്കലും സ്വകാര്യതയില്‍ വരും, സ്വജീവന്‍ ഉപേക്ഷിക്കുന്നതും ഇതില്‍പെടുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നതും ഗര്‍ഭം അലസിപ്പിക്കണോഎന്നത് ഒരു സ്ത്രീയുടെ മൗലികാവകാശമാണെന്നു സുപ്രീം കോടതി. ഇത് ആ സ്ത്രീയുടെ സ്വകാര്യതയായതുകൊണ്ട് അതിലേക്ക് ആര്‍ക്കും കൈകടത്താനാകിലെന്നും സുപ്രീം കോടതി പറഞ്ഞു. സ്വകാര്യത മൗലീകവകാശമാണെന്ന സുപ്രീംകോടതിയുടെ വിധിപറഞ്ഞ ഒമ്പതംഗ ബഞ്ചിലെ ജസ്റ്റിസ് ജെ.ചെലമേശ്വറാണ് ഇക്കാര്യം വിധിന്യായത്തില്‍ എഴുതിയിരിക്കുന്നത്. പൗരന്റെ ശരീരത്തില്‍ ഭരണകൂടം അതിക്രമിച്ച് കയറിയപ്പോഴാണ് സ്വകാര്യതയെകുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന് വന്നതെന്നും 44 പേജുള്ള വിധി പ്രസ്താവം വായിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു.
കൂടാതെ ചികിത്സയിലൂടെ ജീവന്‍ നീട്ടിക്കൊണ്ട് പോവുന്നതും ജീവന്‍ ഉപേക്ഷിക്കുന്നതും സ്വകാര്യതയില്‍ വരുന്നതാണ്. രാജ്യത്തെ ഏതെങ്കിലും ഒരു വ്യക്തിയോട് ഏതെങ്കിലും സര്‍ക്കാര്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരുടെയൊക്കെ കൂടെ ചേരണം അല്ലെങ്കില്‍ ജീവിക്കണം എന്നിവയെല്ലാം നിര്‍ദേശിക്കുന്നത് ആരെങ്കിലും ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ വ്യക്തിയെ സംബന്ധിച്ചതെല്ലാം സ്വകാര്യതയില്‍ പെടുന്നതാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യത എന്തിനൊക്കെ എന്ന് സുപ്രീംകോടതി പ്രത്യേകമായി പറഞ്ഞില്ലെങ്കിലും വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തല്‍, ഇന്റര്‍നെറ്റ് ഹാക്കിംഗ്, എന്ത് കഴിക്കണമെന്നുള്ള അവകാശം, ഗര്‍ഭഛിദ്രം എന്നിവയെ എല്ലാം വിധി കൃത്യമായി ബാധിക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.