സാംസങ് മേധാവിക്ക് ഇനി അഞ്ചു വര്‍ഷം ജയില്‍ വാസം

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഇംപീച്ച്മെന്റിന് വരെ കാരണമായ അഴിമതി കേസില്‍ സാംസങ് മേധാവി ജെ. വൈ. ലീയെ അഞ്ച് വര്‍ഷം തടവിനു വിധിച്ചു. സാംസങില്‍ അനധികൃതമായ അധികാരം സ്ഥാപിക്കാന്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേയ്ക്ക് കൈക്കൂലി നല്‍കിയെന്നതാണ് ലീക്കെതിരെയുള്ള കേസ്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഇംപീച്ച്മെന്റിന് വരെ കാരണമായ കേസിലാണ് ഇലകട്രോണിക് രംഗത്തെ പ്രമുഖ കമ്ബനിയായ സാംസങിന്റെ മേധാവി ജയിലില്‍ എത്തുന്നത്. സാംസങ് ഇലക്ട്രോണിക്‌സിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒദ്യോഗികമായി ലീ വഹിക്കുന്നത്

ലീക്ക് 12 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ദക്ഷിണ കൊറിയയിലെ വന്‍കിട കമ്ബനികളെ സംബന്ധിച്ചടുത്തോളം നിര്‍ണായകമായിരുന്നു വെള്ളിയാഴ്ചയിലെ വിധി. രാജ്യത്തെ കോര്‍പ്പറേറ്റ് കമ്ബനികളും സര്‍ക്കാര്‍ അധികാരികളും തമ്മിലെ അവിഹിത ബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ആരോപണങ്ങളുയര്‍ന്നിരുന്നു.