വിയന്ന മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 26ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആഘോഷത്തെ വരവേല്‍ക്കാന്‍ ഏതാനും സമയം മാത്രം

വിയന്ന: കേരളസംസ്‌ക്കാരത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ഓണത്തെ വരവേല്‍ക്കാന്‍ വിയന്ന മലയാളി അസോസിയേഷന്‍ ഒരുങ്ങി. ഓസ്ട്രിയയിലെ ആദ്യ മലയാളി സംഘടനയായ വി.എം.എയുടെ നാലാപത്തിമൂന്നാമത് വാര്‍ഷികവും, ഓണോത്സവവും, ഭാരതത്തിന്റെ 71-മത് സ്വാതന്ത്ര്യ ദിനാചരണവും ഓഗസ്റ്റ് 26ന് വിയന്നയിലെ ഇരുപത്തിമൂന്നാമത്തെ ജില്ലയിലുള്ള ലീസിങ്ങര്‍ പ്ലാറ്റ്സില്‍ വൈകിട്ട് 6 മണിയ്ക്ക് സംയുകതമായി ആഘോഷിക്കും.

ഇന്ത്യന്‍ ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, സിനിമാറ്റിക്, ബോളിവുഡ് ഡാന്‍സുകളും തുടങ്ങി നൃത്തനൃത്യങ്ങള്‍ ആഘോഷത്തെ വേറിട്ട അനുഭവമാകും. ജി ബിജു സംവിധാനം ചെയ്യുന്ന ‘കാലത്തിന്റെ കയ്യൊപ്പ്’ എന്ന നാടകം പരിപാടിയിലെ ഒരു പ്രധാന ആകര്‍ഷണമാകും. ആഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വി.എം.എ പ്രസിഡന്റ് സോണി ചേന്നങ്കര അറിയിച്ചു.

ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍, ജനറല്‍ സെക്രട്ടറി സുനീഷ് മുണ്ടിയാനിയ്ക്കല്‍, വൈസ് പ്രസിഡന്റ് രാജന്‍ കുറുന്തോട്ടിക്കല്‍, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് തെക്കുംമല, ട്രഷറര്‍ പോള്‍ കിഴക്കേക്കര, സ്പോര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ജിമ്മി തോമസ് കുടിയത്തുകുഴിപ്പില്‍, എഡിറ്റര്‍ ഫിലോമിന നിലവൂര്‍, കമ്മിറ്റി അംഗങ്ങളായ ജെന്‍സന്‍ തട്ടില്‍, ജോമി സ്രാമ്പിക്കല്‍, ബിനോയി ഊക്കന്‍, ഷാരിന്‍ ചാലിശ്ശേരി, റോവിന്‍ പേരെപ്പാടന്‍ തുടങ്ങിയവര്‍ ആഘോഷങ്ങളുടെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.