ഇന്ത്യന്‍ നായകനും ആള്‍ ദൈവത്തിന്റെ ഭക്തന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ, കോഹ്‌ലിയുടെ വളര്‍ച്ചയ്ക്ക് കാരണം സ്വാമി

 

ബലാല്‍സംഗ കേസിലകപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ പ്രമുഖഭക്തന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റയോടൊപ്പം കോഹ്ലി ഗുര്‍മീതിനെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ വലിയതോതിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഗുര്‍മീതിന്റെ കാല്‍ കീഴിലായി കോഹ്‌ലിയും സംഘവും നിലത്തിരിക്കുന്നതും കോഹ്‌ലി ഗുര്‍മീതിനെ വണങ്ങുന്നതുമാണ് ദൃശ്യങ്ങളില്‍. കരിയറിന്റെ ആദ്യഘട്ടത്തിലാണ് കോഹ്‌ലി ഗുര്‍മീതിന്റെ അനുഗ്രഹം തേടിയെത്തിയതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

32 കായിക ഇനങ്ങളില്‍ പ്രഗത്ഭനാണെന്ന് അവകാശപ്പെടുന്ന ഗുര്‍മീത് വിരാട് കോഹ്‌ലിയും വിജേന്ദര്‍ സിങ്ങും രാജ്യത്തിന് വേണ്ടി കിരീടങ്ങള്‍ നേടുന്നുണ്ടെങ്കില്‍ അത് ഞാന്‍ കാരണമാണെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.