മഞ്ജു വാര്യരെ കണ്ട ‘ഓള്‍ഡ് ആരാധിക’യുടെ സ്‌നേഹ പ്രകടനം വൈറലാകുന്നു
സിനിമ താരം മഞ്ജു വാര്യരെ കെട്ടി പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന ആരാധികയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പക്ഷെ വീഡിയോ വൈറലാകാന്‍ കാരണമുണ്ട്. എന്തായാണെന്നല്ലേ… ഈ ആരാധിക ന്യു ജനറേഷനൊന്നുമല്ല. ഓള്‍ഡ് ജനറേഷനാണ്. കക്ഷി ഒരമ്മുമ്മയാണ്.
ഒരു സ്വകാര്യ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മഞ്ജു. ഇഷ്ട്ട താരത്തെ നേരില്‍ കണ്ടയുടനെ പ്രായമൊക്കെ മറന്നു നല്ല ചുറുചുറുക്കോടെ തന്റെ അടുത്തേക്ക് വരുന്ന അമ്മുമ്മയെ കണ്ട മഞ്ജു തന്നെ അതിശയിച്ചുപോയി. മഞ്ജുവിന്റെ അടുത്തെത്തി കരം പിടിക്കുകയും ആശ്ലേഷിക്കുകയും ചെയുന്ന അമ്മുമയിലായി പിന്നെ എല്ലാവരുടെയും ശ്രദ്ധ.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ജാഡകളൊന്നുമില്ലാതെ മഞ്ജുവും അമ്മുമ്മയെ ആശ്ലേഷിക്കുന്നുണ്ട്. മഞ്ജുവിന്റെയും അവിടെ തടിച്ചുകൂടിയ ആളുകളുടെയും ഹൃദയം കവര്‍ന്ന അമ്മുമ്മയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.