ഗുര്‍മീതിനെ പുകഴ്ത്തിക്കൊണ്ടുള്ള മോദിയുടെ ട്വീറ്റ് വിവാദത്തില്‍,ആഘോഷമാക്കി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: ബലാല്‍സംഗ കേസില്‍ കുറ്റക്കാരനായ ഗുര്‍മീത് റാം റഹീം സിംഗിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് വിവാദത്തില്‍. സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി ഗുര്‍മീതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
ദേശീയ രാഷ്ട്രീയത്തിലെ പ്രധാന വോട്ട് ബാങ്കായ ഗുര്‍മീത് 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പരസ്യ പിന്തുണ നല്‍കിയിരുന്നു. തുടര്‍ന്നങ്ങോട്ട് ദില്ലി, ബീഹാര്‍, യുപി നിയമസഭ തെരഞ്ഞെടുപ്പുകളിലടക്കം വിവിധ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പരസ്യമായ പിന്തുണ ഗുര്‍മീത് നല്‍കിയിരുന്നു.
സര്‍ക്കാര്‍ഫണ്ടും സഹായവും ഗുര്‍മീതിന് എന്നുമെത്തിക്കുന്നതില് ഒരു കുറവുമുണ്ടാക്കിയിട്ടില്ല ഇവിടെയുള്ള മന്ത്രിമാരും ബന്ധപ്പെട്ടവരും. വലിയൊരു കലാപത്തിന് തന്നെ ഗുര്‍മീത് ഭക്തര്‍ ഇവിടെ തിരികൊളുത്തിയിട്ടും സര്‍ക്കാര്‍ അധികൃതരില്‍ നിന്നുള്ള മൗനം ഗുര്‍മീതിന്റെ സ്വാധീനം തന്നെയാണ് തെളിയിക്കുന്നത്.
Appreciable effort by Baba Ram Rahim ji & his team. Will motivate people across India to join Swachh Bharat Mission! http://t.co/icp4eaLNQg
— Narendra Modi (@narendramodi) October 30, 2014