പരോള്‍ അനുവദിച്ചില്ലെങ്കില്‍ നിരാഹാരമെന്ന് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി നിരാഹാര സമരത്തിനൊരുങ്ങുന്നു. മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യവുമായാണ് നളിനി നിരാഹാരം നടത്തുന്നത്.  പരോൾ ലഭിക്കുന്നതിന്  നല്‍കിയിരിക്കുന്ന അപേക്ഷ പരിഗണിച്ചില്ലെങ്കില്‍ വരുന്ന ചൊവ്വാഴ്ച മുതല്‍ ജയിലില്‍ നിരാഹാര സമരമിരിക്കുമെന്ന് നളിനി പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസില്‍ കഴിഞ്ഞ 26 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് നളിനി.

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ പേരറിവാളന് കഴിഞ്ഞ 24-നു ഒരു മാസത്തെ പരോള്‍ അനുവദിച്ചിരുന്നു. പ്രായമായ അച്ഛനെ പരിചരിക്കുന്നതിനാണ് പേരറിവാളന് പരോള്‍ അനുവദിച്ചത്.