ജമ്മുവില്‍ തീവ്രവാദി ആക്രമണം, ഏഴ് സൈനികര്‍ക്കു പരിക്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മു പോലീസ് സേനാംഗം കൊല്ലപ്പെട്ടു. നാലു സി.ആര്‍.പി.എഫ് സൈനികരുള്‍പ്പെടെ ആറ് സുരക്ഷാജീവനക്കാര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. കാശ്മീരിലെ പുല്‍വാമ ജില്ലയിലാണ് തീവ്രവാദികളുടെ ആക്രമണമുണ്ടായത്.

ഒളിച്ചിരുന്ന തീവ്രവാദികള്‍ പുലര്‍ച്ചെ 4.30 ഓടെ സുരക്ഷാ സൈന്യത്ത്‌ന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു പേരടങ്ങുന്ന തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഒരു കെട്ടിടത്തിനുള്ളില്‍ നിന്നും വെടിയുതിര്‍ത്ത തീവ്രവാദികള്‍ സൈന്യത്തിന് നേരെ ഗ്രനേഡുകളും വലിച്ചെറിഞ്ഞു. ശക്തമായി തിരിച്ചടിച്ച സൈന്യം തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടവും പരിസരവും വളഞ്ഞിട്ടുണ്ട്. ഇപ്പോഴും പോരാട്ടം തുടരുകയാണ്.