85000 ബോണസ്; ബീവ്‌കോയിലെ ജീവനക്കാര്‍ക്കുള്ള ബോണസ് വെട്ടി ക്കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പ്

ബീവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ബോണസിനെതിരെ ധനവകുപ്പ് രംഗത്ത്. 85,000 രൂപ വീതം ബോണസ് നല്‍കുന്നത് ധനപരമായ നിരുത്തരവാദിത്വമാണെന്നാണ് ധനവകുപ്പ് വിലയിരുത്തല്‍. ബോണസ് നിയന്ത്രിക്കാന്‍ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് ധനവകുപ്പ് അഭ്യര്‍ത്ഥിച്ചതായിട്ടാണ് വിവരം.

കെ.എസ്.എഫ്.ഇ. ജീവനക്കാരുടെ ഇന്‍സെന്റീവ് ഒന്‍പത് ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി വെട്ടിക്കുറച്ചിട്ടുണ്ട്. സമാനമായ നിയന്ത്രണം വേണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം.

85,000 രൂപയാണ് ഇത്തവണ ബെവ്‌കോ ഓണത്തിന് ബോണസായി ജീവനക്കാര്‍ക്ക് നല്‍കുന്നത്. 85000 രൂപ ബോണസ് കൂടാതെ ഓണത്തിന് ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2000 രൂപ നല്‍കും. സ്ഥിരം തൊഴിലാളികള്‍ക്ക് 30000 രൂപ അഡ്വാന്‍സായി ലഭിക്കും. സി1, സി2, സി3 കാറ്റഗറിയില്‍ പെട്ട അബ്കാരി തൊഴിലാളികളുടെ കയ്യില്‍ ഓണത്തിന് ഒരു ലക്ഷത്തിലധികം രൂപയെത്തും. ലേബലിങ് തൊഴിലാളികള്‍ക്ക് 16000 രൂപയും, സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10000 രൂപയും, സ്വീപ്പേഴ്‌സിന് 1000 രൂപയും ബോണസായി ലഭിക്കും.