സംസ്ഥാനത്ത് ലവ് ജിഹാദ് സ്ഥിരീരികരിച്ചിട്ടില്ല; വാര്‍ത്തകളെ തള്ളി ഡിജിപി, വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ഡിജിപി
സംസ്ഥാനത്ത് ലവ് ജിഹാദ് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ.
കേരളത്തില്‍ ലവ്ജിഹാദ് നടക്കുന്നുവെന്ന തരത്തില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന വാര്‍ത്തയും അത് ഏറ്റു പിടിച്ച് മറ്റു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതും വസ്തുതാ വിരുദ്ധമാണെന്നും താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ ധാരാളം വിവാഹം നടക്കുന്നു. അതില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട രണ്ടുകേസ് അന്വേഷിച്ചു. കൂടാതെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്‍.ഐ.എയും കേസ് അന്വേഷിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാന്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.