വിപ്ലവം തുപ്പുന്ന പാര്‍ട്ടികള്‍ ചെകുത്താന് സേവക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ എന്നാണു ധൈര്യം കാണിക്കുക; ജോയ്മാത്യൂവിന്റെ എഫ്ബി പോസ്റ്റ് വൈറലാകുന്നു
സത്യത്തില്‍ ഇവര്‍ ചെകുത്താന്റെ അവതാരങ്ങളല്ലേ? ഗുര്‍മീത് റാം ഉള്‍പ്പെടയുള്ള സ്വയം പ്രഖ്യപിത ആള്‍ദൈവങ്ങളെക്കുറിച്ച് ചലച്ചിത്ര നടനും സംവിധായകനുമായ ജോയ്മാത്യു തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
ഒരു ബലാല്‍സംഗിക്ക് കോടതി ശിക്ഷവിധിക്കും മുന്‍പേ മുപ്പത്തിയാറൂപേരുടെ ജീവന് ബലി നല്‍കേണ്ടി വരുന്ന ഒരവസ്ഥ ഭീകരമാണ്. ചെകുത്താന്മാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ വോട്ടു വാങ്ങി അധികാരത്തിലെത്തുന്നവര്‍ ചെകുത്താന് വിളയാട്ടങ്ങളില്‍ നിശ്ശബ്ദരാകുന്നതിന്റെ കാരണവും മറ്റൊന്നല്ലെന്നും ജോയ്മാത്യൂ പറഞ്ഞ് വെയ്ക്കുന്നു.
അഞ്ചു സ്ത്രീകള്‍ നടത്തിയ നിയമ യുദ്ധത്തിലൂടെ ഒരു സമുദായത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും മുത്തലാഖ് എന്ന അടിമത്തില്‍ നിന്നും മോചനം നേടിക്കൊടുക്കാന്‍ കഴിഞ്ഞ രാജ്യത്ത്. വിപ്ലവം തുപ്പുന്ന നിരവധി പാര്‍ട്ടികള്‍ നമുക്കുണ്ട് .എന്നാല്‍ ഇതിലെ ഒരു അംഗമെങ്കിലും ഇത്തരം ചെകുത്താന് സേവക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ എന്നാണു ധൈര്യം കാണിക്കുക! എന്നും ജോയ്മാത്യൂ തന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ചെകുത്താവതാരങ്ങളും അടിമകളും
‘ആള്‍ദൈവം ‘എന്ന് മാധ്യമങ്ങള്‍
പ്രചരിപ്പിക്കുന്നത് തന്നെ ബോധപൂര്‍വ്വമാണെന്ന് പറയേണ്ടിവരും
ദൈവവിശ്വാസികളായവരെ കളിയാക്കുന്ന ഒന്നല്ലേ ഈ പ്രയോഗം ?
സത്യത്തില്‍ ഇവര്‍ ചെകുത്താന്റെ അവതാരങ്ങളല്ലേ? അപ്പോള്‍ ആള്‍ദൈവം എന്നതിനു പകരം ചെകുത്താന് എന്നും ആരാധകര്‍ എന്നതിനു അടിമകള്‍ അല്ലെങ്കില്‍ ചെകുത്താന് സേവക്കാര്‍ എന്നോ പറഞ്ഞുശീലിച്ചാല്‍ പാവം ദൈവ വിശ്വാസികളെങ്കിലും ഹാപ്പിയാകും ഇമ്മാതിരി ചെകുത്താന്മാര്ക്കും അവരുടെ അടിമകള്‍ക്കും വളരാന്‍ പറ്റിയ മണ്ണാണൂ നമ്മുടെ രാജ്യം എന്ന് വീണ്ടും വീണ്ടും നമ്മള് തെളിയിച്ചു കൊണ്ടിരിക്കയാണു ഒരു ബലാല്‍സംഗിക്ക് കോടതി ശിക്ഷവിധിക്കും മുന്‍പേ മുപ്പത്തിയാറൂപേരുടെ ജീവന് ബലി നല്‍കേണ്ടി വരുന്ന ഒരവസ്ഥ ഭീകരമാണു ഇങിനെയുള്ള ചെകുത്താന്മാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ
വോട്ടു വാങ്ങി അധികാരത്തിലെത്തുന്നവര്‍ ചെകുത്താന് വിളയാട്ടങ്ങളില്‍ നിശ്ശബ്ദരാകുന്നതിന്റെ കാരണവും മറ്റൊന്നല്ല ഇവിടെയാണു ജൂഡിഷ്യറിയെ ആശ്രയിച്ചുമാത്രമെ ഈ രാജ്യത്ത് ഒരാള്‍ക്ക് ജീവിക്കാനാവൂ എന്ന് ബോധ്യമാവുക ഇതിനുമുന്‍പും ധീരമായ വിധിന്യായങ്ങളിലൂടെ അലഹബാദ് ഹൈക്കോടതി ഇന്‍ഡ്യന്‍ ജനതക്ക് പ്രത്യാശ നല്‍കിയിട്ടുണ്ട് രാജ്യത്ത് സ്വേഛാധിപത്യത്തിന്റെ അടിയന്തിരം നടത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ 1971 ലെ തെരഞ്ഞെടുപ്പില്‍ അധികാര ദുര്‍വ്വിനിയോഗം നടത്തിയതിന്റെ പേരില്‍ ആറു വര്‍ഷത്തേക്ക് അയോഗ്യയായി പ്രഖ്യാപിച്ച അതേ അലഹബാദ് ഹൈക്കോടതി ഇപ്പോള്‍ ഇതാ ബലാല്‍സംഗകേസില്‍ അഞ്ചുകോടി അടിമകളുള്ള ആള്‍ചെകുത്താനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച
ധീരതക്ക് പുറമെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള തുക ആള്‍ചെകുത്താന്റെ സ്വത്തില്‍നിന്നും പിടിച്ചെടുക്കാനും ഉത്തരവിട്ടിരിക്കുന്നു വിദ്യാഭ്യാസത്തിന്റെ കുറവാണു ചെകുത്താന് സേവ വര്‍ദ്ധിക്കാന്‍ കാരണം എന്ന് സ്ഥാപിച്ച് ഇത് ഒരു ഉത്തരേന്ത്യയില്‍ മാത്രമുള്ള പ്രതിഭാസമാണെന്ന് പറഞ്ഞൊഴിയാന്‍ വരട്ടെ വായുവില്‍
നിന്ന് ഭസ്മവും സ്വര്‍ണ്ണ മോതിരവും വാച്ചും എടുക്കുന്നില്ലെങ്കിലും
വിദ്യാസബന്നരെന്ന് മേനി നടിക്കുന്ന നമ്മുക്കിടയിലും ഇമ്മാതിരി ചെകുത്താന്മാര്ക്കും അവരുടെ അടിമകള്‍ക്കും കുറവൊന്നുമില്ല ഇടക്കാലത്ത് ഇതിനൊക്കെയെതിരെ അട്ടഹാസം മുഴക്കിയിരുന്ന വിപ്ലവകാരികള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പത്തിമടക്കിയതു നമ്മള് കണ്ടതാണല്ലോ അത് കൊണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെ പൊള്ള പ്രഖ്യാപങ്ങള്‍ അല്ല നമുക്ക് വേണ്ടത് ഇല്ലാത്ത ദൈവങ്ങളുടെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ അവതരിക്കുന്ന ചെകുത്താന്മാരെ പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ പ്രാപ്തമായ നിയമനിര്‍മ്മാണം നടത്താന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കും വിധം സുപ്രീംകോടതിയെ ഇടപെടീക്കലാണു അഞ്ചു സ്ത്രീകള്‍ നടത്തിയ നിയമ യുദ്ധത്തിലൂടെ ഒരു സമുദായത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും
മുത്തലാഖ് എന്ന അടിമത്തില്‍ നിന്നും മോചനം നേടിക്കൊടുക്കാന്‍ കഴിഞ്ഞ രാജ്യത്ത്. വിപ്ലവം തുപ്പുന്ന നിരവധി പാര്‍ട്ടികള്‍ നമുക്കുണ്ട് .എന്നാല്‍ ഇതിലെ ഒരു അംഗമെങ്കിലും ഇത്തരം ചെകുത്താന് സേവക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ എന്നാണു ധൈര്യം കാണിക്കുക!