മൈന്‍ഡിന്റെ പത്താമത് ഓണാഘോഷം സെപ്റ്റംബര്‍ 2ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മൈന്‍ഡിന്റെ പത്താമത് ഓണാഘോഷം സെപ്റ്റംബര്‍ 2 ന് ഗ്രിഫിത് അവന്യൂ മരിനോയിലെ സോഹില്‍ മുഹിരെ ബോയ്സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. ഈ വര്‍ഷത്തെ ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും.

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റില്‍ കൂടുതല്‍ പോയിന്റ് ലഭിച്ച കുട്ടികള്‍ക്ക് മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡും നല്‍കും. ഓണക്കളികളും വിവിധ കലാപരിപാടികളും ഗാനമേളയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.

അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിങ് ഗ്രൂപ്പായ റോയല്‍ കാറ്റേഴ്സിന്റെ വിഭവ സമര്‍ത്ഥമായ സദ്യയും ഒരുക്കിയിട്ടുണ്ട് .

മൈന്‍ഡിന്റെ ഓണാഘോഷപരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0877778744 , 0879511344, 0899561005