അന്ന് ജീവനുള്ള കുരുന്നുകളോട് ഇന്ന് മൃതദേഹത്തോട്; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഇങ്ങനെയൊക്കെ
ലക്‌നൗ: സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം പട്ടി തിന്നുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ കയറി പട്ടി ഭക്ഷണമാക്കിയത്.
മോര്‍ച്ചറി ജീവനക്കാരുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയാണ് ധാരുണമായ അവസ്ഥയ്ക്ക് കാരണം. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വികലമായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
ശനിയാഴ്ച്ച ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മോര്‍ച്ചറി കാവല്‍ക്കാരനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി. ആശുപത്രിയില്‍ സര്‍ക്കാര്‍ കുടിശിക അടക്കാത്തതിനാല്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതു മൂലം 70ലധികം വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയിരുന്നു.