മണിരത്‌നത്തിന്റേയും നടി സുഹാസിനിയുടെയും മകന്‍ ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ടു

വെനീസ്: നടി സുഹാസിനിയുടെയും, സംവിധായകന്‍ മണിരത്‌നത്തിന്റേയും മകന്‍ നന്ദന്‍ ഇറ്റലിയിലെ വെനീസ് വിമാനത്താവളത്തിനരികെ കൊള്ളയടിക്കപ്പെട്ടു. സംഭവം അറിഞ്ഞ ‘അമ്മ ഉടനെ തന്നെ മകന് സഹായം തേടി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

വെനീസില്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായിക്കുമോ ഞങ്ങളുടെ മകന്‍ വെനീസില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. അവനെ എയര്‍ പോര്‍ട്ടിലെത്താന്‍ സഹായിക്കാമോ എന്നായിരുന്നു സുഹാസിനിയുടെ ആദ്യ ട്വീറ്റ്. ട്വീറ്റിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. നന്ദനെ തേടി സഹായവുമെത്തി. നന്ദന്‍ സുരക്ഷിതനായി എത്തിയിയെന്നും ട്വീറ്റിനോട് പ്രതികരിച്ചവര്‍ക്കു സുഹാസിനി നന്ദിയും അറിയിച്ചു.