ഡാളസ് കേരള അസ്സോസിയേഷന്‍ അവാര്‍ഡു വിതരണം കൊടിക്കുന്നില്‍ സുരേഷ് നിര്‍വ്വഹിക്കും

പി.പി. ചെറിയാന്‍

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന എഡുക്കേഷന്‍ അവാര്‍ഡ് വിതരണം മുന്‍ തൊഴില്‍ വകുപ്പു മന്ത്രിയും മാവേലിക്കരയില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗവും, കോണ്‍ഗ്രസ് നേതാവുമായ ശ്രീ.കൊടിക്കുന്നില്‍ സുരേഷ്(എം.പി.) നിര്‍വഹിക്കും.

സെപ്റ്റംബര്‍ 9ന് കോപ്പല്‍ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ യു.റ്റി.ഓസ്റ്റിന്‍ ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് മലയാളം പ്രൊഫസര്‍ ഡോ.ദര്‍ശന ശശി ഓണ സന്ദേശം നല്‍കും.

പൂക്കളം, വാദ്യമേളം, ഓണസദ്യ, മാവേലി എഴുന്നള്ളത്ത് തുടങ്ങി വിവിധ പരിപാടികളും ഉണ്ടായിരിക്കും.

ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബാബു സി. മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ട്ട് ഡയറക്ടര്‍ ജോണി സെബാസ്റ്റിയനെ 972 375 2232 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. സെപ്റ്റംബര്‍ 6 മുതല്‍ 9 വരെ ഡാളസ്സിലുള്ള കൊടിക്കുന്നില്‍ സുരേഷുമായി ബന്ധപ്പെടേണ്ടവര്‍ മനോജ് ഓലിക്കലിനെ 847- 845- 8390 എന്ന നമ്പറില്‍ വിളിക്കേണ്ടതാണ്.