ദോക് ലാ സംഘര്‍ഷത്തിന് പരിഹാരമായി, ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കും
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയായ ദോക് ലായില്‍ കഴിഞ്ഞ രണ്ടരമാസമായി നിലനിന്നിരുന്ന സംഘര്‍ഷം പരിഹരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നയതന്ത്ര തലത്തില്‍ നടന്ന ചര്‍ച്ചയുടെ ഫലമായി ഇന്ത്യയും ചൈനയും പ്രദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കും.
രണ്ടുമാസത്തോളം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ ദോക് ലായില്‍ മുഖാമുഖം നില്‍ക്കുകയായിരുന്നു. ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ തങ്ങള്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ചൈന. എന്നാല്‍ നയതന്ത്ര തലത്തില്‍ കരുക്കള്‍ നീക്കിയ ഇന്ത്യ ഒടുവില്‍ വിജയം കാണുകയായിരുന്നു. അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മിക്കാന്‍ തുടങ്ങിയതിനു പിന്നാലെ ജൂണ്‍ 16നാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടയില്‍ പലപ്പോഴും ഇരു സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കോളം കാര്യങ്ങള്‍ എത്തിയിരുന്നു.