ഗുര്‍മീത് റാമിന് പത്ത് വര്ഷം കഠിന തടവ്, ആള്‍ ദൈവം ഉടനെ പുറത്തിറങ്ങില്ല ചിലയിടങ്ങളില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി:ദേര സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹീമിന് പത്ത് വര്ഷം തടവ് ശിക്ഷ വിധിച്ചു. ആള്‍ ദൈവമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗുര്‍മീത് തന്റെ അനുയായിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസിലാണ് പത്ത് വര്ഷം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് പഞ്ച ഗുലയിലെ പ്രേത്യേക സി.ബി. ഐ കോടതി വിധിച്ചത്. 15 വര്ഷം മുന്‍പ് നടന്ന കേസിലാണ് കോടതി വിധി പറഞ്ഞത്.
ഗുര്‍മീതിനെതിരെ രണ്ടു പേര് മാത്രമാണ് മൊഴി നല്‍കാന്‍ തയ്യാറായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കണക്കിലെടുത്ത് ജീവ പര്യന്താം ശിക്ഷ നല്‍കണമെന്ന് സി ബി ഐബി കോടതിയില്‍ വാദിച്ചു.ഗുര്‍മീതിന്റെ പ്രായം പരിഗണിച്ച് 7 വര്ഷം തടവാണ് ചുരുക്കണമെന്ന ഗുര്‍മീതിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. വിധി കേട്ട ഗുര്‍മീത് പൊട്ടിക്കരഞ്ഞു.
വിധി വരുന്ന സാഹചര്യത്തില്‍ ഗുര്‍മീതിന്റെ ആരാധകര്‍ നടത്തിയേക്കാവുന്ന ആക്രമണ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് റോത്തക്ക് ജയില്‍ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. നേരത്തെ റാം റഹീമിനെ കോടതി കുറ്റക്കാരാനാണെന്ന് വിധിച്ച ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ജാഗ്രത നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിപ്പിച്ചിരുന്നത്. എന്നാല്‍ ആ സുരക്ഷാ സന്നാഹങ്ങളെയെല്ലാം കാറ്റില്‍ പറത്തി ഗുര്‍മീതിന്റെ അനുയായികള്‍ അഴിഞ്ഞാടി. പഞ്ചാബ്, ഹരിയാന ഛണ്ഡിഗഢ് തുടങ്ങിയ സംസഥാനങ്ങളില്‍ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു മാധ്യമങ്ങള്‍ ആക്രമിക്കപ്പെട്ടു.ആക്രമം സംഭവങ്ങളില്‍ മുപ്പതോളം പേരാണ് മരണപ്പെട്ടത്.
ദൈവമായിരിക്കുംപ്പോഴും ആഡംബര ജീവിതത്തില്‍ തല്പരനായിരുന്നു ഗുര്‍മീത്. കോടതി വിധി കേള്‍ക്കാന്‍ 100 വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഗുര്‍മീത് കോടതിയിലെത്തിയത്. നടന്‍, സംവിധായകന്‍, ഗായകന്‍,കായിക താരം എന്നിങ്ങനെ പോകുന്നു ഗുര്‍മീതിന്റെ സവിശേഷതകള്‍.രാഷ്ട്രീയ നേതാക്കളടക്കം സമൂഹത്തിലെ പ്രമുഖരില്‍ പലരും ഗുര്‍മീതിന്റെ ശിക്ഷ്യന്മാരായിരുന്നു. പണവും സ്വീധീനവുമുപയോഗിച്ച് നീതി ന്യായ വ്യവസ്ഥയെ വരെ വെല്ലു വിളിക്കാന്‍ തക്ക ബലം ഗുര്‍മീതിനുണ്ടായിരുന്നു. പഞ്ചാബ്, ഹരിയാന എന്നെ സംസ്ഥാനങ്ങളിലായ് ലക്ഷക്കണക്കിനനുയായികളാണ് ഗുര്‍മീതിനുള്ളത്.
പത്ത് വര്ഷം കഠിന തടവ് ലഭിച്ച ഗുര്‍മീതിന് ജാമ്യം തേടിക്കൊണ്ട് ഹൈക്കോടതിയെ സമീപിക്കാം. പത്ത് വര്‍ഷമെന്നത് 14 വര്‍ഷമാക്കി ഉയര്‍ത്തി ജീവ പര്യന്തമാക്കണം എന്ന ആവശ്യവുമായി പഞ്ചാബ് ഹൈക്കോടതിയെ സി.ബി.ഐ സമീപിച്ചേക്കും.ജസ്റ്റിസ് ജഗദീഷ് സിങാണ് വിധി പറഞ്ഞത്. വിധി വന്നതിനു ശേഷം ഗുര്‍മീതിന്റെ ആശ്രമം സ്ഥിതി ചെയുന്ന സിര്‍സയില്‍ ചെറിയ തോതില്‍ ആക്രമണം ഉണ്ടായി.