കേരള സമാജം വിയന്നയുടെ ഓണഘോഷവും, 39-മത് വാര്‍ഷികവും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാചരണവും സെപ്റ്റംബര്‍ 9ന് കഗ്രാനില്‍
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം വിയന്നയുടെ ഓണാഘോഷം സെപ്റ്റംബര്‍ 9ന് നടക്കും. ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ കഗ്രാനിലുള്ള ഹൗസ് ദേര്‍ ബെഗെഗ്നുങിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭാരതത്തിന്റെ 71-മത് സ്വാതന്ത്ര്യദിനാചരണവും, സംഘടനയുടെ 39-മത് വാര്‍ഷികവും ഓണത്തോടൊപ്പം സംയുക്തമായി ആഘോഷിക്കും.
സെപ്റ്റംബര്‍ 9ന് (ശനി) വൈകിട്ട് 6 മണിയ്ക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തോട് അനുബന്ധിച്ച് മനം നിറയ്ക്കുന്ന ഓണ കാഴ്ചകളും, പോയകാലത്തിന്റെ സുഖസ്മരണയും ഉണര്‍ത്തുന്ന കലാപരിപാടികളുമായി ആഘോഷം അവിസ്മരണീയമാക്കാനുള്ള തിരക്കിലാണ് സമാജത്തിന്റെ പ്രവര്‍ത്തകസമിതി. വര്‍ണ്ണശബളമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ കേരളിയ കകലാരൂപങ്ങളുടെ അവതരണവും, ഭാരതീയ നൃത്തനൃത്യങ്ങളും അരങ്ങേറും.
ആഘോഷത്തിന്റെ മാറ്റുകൂട്ടാന്‍ ആകര്‍ഷകമായ സമ്മാനങ്ങളുമായി തമ്പോല മത്സരവും, ഇന്ത്യന്‍ രീതിയിലുള്ള ഭക്ഷണവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായ പരിപാടിയിലേയ്ക്ക് ഏവരെയും സംഘാടകര്‍ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ക്ക്: