മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചു; സത്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത്
മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?.. വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും അല്ലേ… എന്നാല്‍ അങ്ങനെയുള്ള ഒരു അനുഭവം വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍.
മമ്മൂട്ടിയെപ്പോലെ സുന്ദരനായ നായകന്‍ സംവിധായകരുടെ അടുത്ത് ചെന്ന് ചാന്‍സ് ചോദിച്ച് നടക്കുന്ന സിനിമ വന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്നതായിരുന്നു പല നിര്‍മാതാക്കളുടേയും ആശങ്കയെന്നും ബിപിന്‍ചന്ദ്രന്‍ പറയുന്നു. ഗൃഹലക്ഷ്മിയുടെ സിനിമാ സംവാദത്തില്‍ സംസാരിക്കവെയാണ് ബിപിന്‍ ഇക്കാര്യം വെളിപ്പടുത്തിയത്.
‘മമ്മൂക്കയെ വെച്ച് ബെസ്റ്റ് ആക്ടര്‍ ചെയ്യുന്ന സമയം. കഥ തയ്യാറായി. മമ്മൂട്ടിയുടെ ഡേറ്റുണ്ട് എന്ന് പറഞ്ഞാല്‍ ഏത് നിര്‍മാതാവും ചാടിവീഴുന്ന സമയം. പക്ഷേ ഇത് നിര്‍മാതാക്കള്‍ പലരും കഥ കേള്‍ക്കുമ്പോഴേക്കും പിന്തിരിയുന്നു.
ചാന്‍സ് ചോദിച്ചു നടക്കുന്ന ഒരാളാണ് നായകന്‍. അപ്പോ, ഇത്രയും സുന്ദരനായ നായകന്‍ സംവിധായകരുടെ അടുത്ത് ചാന്‍സ് ചോദിച്ച് നടക്കുന്ന സിനിമ വന്നാല്‍ പ്രേക്ഷകര്‍ എടുക്കത്തില്ല എന്നാണ് അവരുടെ ആശങ്ക. ബിപിന്‍ ചന്ദ്രന്‍
മമ്മൂട്ടി നായകനായ ഡാഡികൂള്‍, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥ ഒരുക്കിയത് ബിപിന്‍ ചന്ദ്രനാണ്.