തെന്നിന്ത്യന്‍ താരങ്ങള്‍ പോലും സമ്മതിച്ച ലാലേട്ടന്റെ മാസ്സ് ലുക്ക്
ചെന്നൈ : സ്‌റ്റൈല്‍ മന്നന്‍ രജനി കാന്ത്, ഇളയ ദളപതി വിജയ്, യുവതാരങ്ങളായ ധനുഷ്, കാര്‍ത്തി എന്നിങ്ങനെ തെന്നിന്ത്യയിലെ സിനിമ താരങ്ങള്‍ ആണിന് നിരന്ന വേദിയില്‍ പക്ഷെ താരമായത് മലയാളികളുടെ സ്വന്തം ലാലേട്ടനാണ്. കാരണവുമുണ്ട്, ഓറഞ്ച് കുര്‍ത്തയും കാവി മുണ്ടും ധരിച്ചാണു വേദിയില്‍ ലാല്‍ എത്തിയത്. മുണ്ടും മടക്കി കുത്തിയുള്ള ലാലേട്ടന്റെ വരവില്‍ തന്നെ ഒരു മാസ്സ് ലുക്കുണ്ടായിരുന്നു എന്ന് പറയേണ്ട കാര്യമില്ലല്ലോ. സൗത്ത് ഇന്ത്യന്‍ സ്റ്റണ്ട് ഡയറക്ടേഴ്‌സ് ആന്‍ഡ് ആക്ടേഴ്‌സ് യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷച്ചടങ്ങിലാണു മുണ്ടും, കുര്‍ത്തയും അണിഞ്ഞ മോഹന്‍ ലാല്‍ താരമായത്.
എം ജി ആര്‍ ഉദ്ഘാടനം ചെയ്ത യൂണിയന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് താരങ്ങള്‍ ഒത്തുചേര്‍ന്നത്. എം.ജിആറിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ സംഘടനയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പറഞ്ഞു. എം ജി.ആര്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത്, ഓരോ
മാസവും അന്‍പതു സ്റ്റണ്ട് കലാകാരന്മാര്‍ക്കു സാമ്പത്തിക സഹായം നല്‍കിയിരുന്നു. സിനിമയുടെ പൂര്‍ണതയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയാറാകുന്നവരാണു സ്റ്റണ്ട് താരങ്ങള്‍. അവര്‍ക്ക് എന്തു സഹായവും നല്‍കാന്‍ താന്‍ മുന്‍പന്തിയിലുണ്ടാകുമെന്നു രജനീകാന്ത് പറഞ്ഞു.