നോട്ട് നിരോധനം; 1000 രൂപ നോട്ടുകള്‍ തിരിച്ചു വരുന്നു, പുതിയ രൂപത്തില്‍, അച്ചടി തുടങ്ങി
പുതിയ മട്ടിലും ഭാവത്തിലും ഇന്ത്യയില്‍ ആയിരം രൂപ നോട്ടുകള്‍ ഈ വര്‍ഷം ഡിസംബറോടെ വിതരണം ചെയ്യാനുള്ള നടപടികള്‍ അണിയറയില്‍ പൂര്‍ത്തിയായി വരുന്നതായി ദേശീയമാധ്യമമായ ഡി.എന്‍.എ. റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നോട്ടിന്റെ രൂപകല്‍പന സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നതായും ഏറ്റവും മികച്ച സുരക്ഷാസംവിധാനങ്ങള്‍ നോട്ടില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആര്‍.ബി.ഐ. വൃത്തങ്ങളെ മുന്‍ നിര്‍ത്തി ഡി.എന്‍.എ. റിപ്പോര്‍ട്ട്.
2016ല്‍ നോട്ട് നിരോധനത്തിന് മുന്‍പേ തന്നെ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി ആര്‍.ബി.ഐ. ആരംഭിച്ചിരുന്നു. എന്നാല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷമാണ് 500 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. കഴിഞ്ഞ ആറ് മാസമായി രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. രണ്ടായിരത്തിന് പകരം 200 രൂപ, 50 രൂപ നോട്ടുകളാണ് ആര്‍.ബി.ഐ അച്ചടിശാലകളില്‍ അച്ചടിച്ചു കൊണ്ടിരിക്കുന്നത്.
1,2,5,10,20,50,100,500,1000 രൂപ നോട്ടുകളായിരുന്നു 2016 നവംബര്‍ എട്ട് വരെ രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്നത്. ഇതില്‍ 500 രൂപ,1000 രൂപ നോട്ടുകള്‍ കഴിഞ്ഞ നവംബറില്‍ മോദിസര്‍ക്കാര്‍ നിരോധിച്ചു.
പകരം പുതിയ 2000 രൂപ, 500 രൂപ നോട്ടുകള്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ആഗസ്റ്റ് 25ന് 200 രൂപ നോട്ട് പുറത്തിറക്കിയ ആര്‍.ബി.ഐ. അതേദിവസം തന്നെ പുതിയ അന്‍പത് രൂപ നോട്ടും വിപണിയിലെത്തിച്ചു. ഇതിന് പിറകേയാണ് ആയിരം രൂപ നോട്ടുകള്‍ തിരിച്ചു കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചത്.