നിങ്ങള്‍ സ്ഥിരമായി പോണ്‍ വീഡിയോ കാണുന്നവരാണോ ? എങ്കില്‍ ഹാക്കര്‍മാര്‍ പണി തരും ഉടനെ
നിങ്ങള്‍ സ്ഥിരമായി പോണ്‍ വീഡിയോ കാണുന്നവരാണോ എങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം സ്ഥിരമായി ഇത്തരം വീഡിയോകള്‍ കാണുന്നയാളാണ് നിങ്ങളെങ്കില്‍ അധികം വൈകാതെ ഹാക്കര്‍മാരുടെ പണി കിട്ടിയേക്കാം. ഇതു സംബന്ധിച്ച് സൈബര്‍ സുരക്ഷാ വിദഗ്ധരായ സിഇആര്‍ടിയും നെറ്റ് സേഫും മുന്നറിയിപ്പു നല്‍കി. ഇനി എങ്ങനെയാണ് ഹാക്കര്‍മാര്‍ തലവേദനയാകുക എന്നു നോക്കാം.
പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ ക്യാമറകള്‍ ഹാക്ക് ചെയ്ത്. ഇരകളെ കണ്ടെത്തി മോചന ദ്രവ്യം ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. അതിനാല്‍ തന്നെ ഇത്തരം വീഡിയോകള്‍ ഒഴിച്ചു കൂടാനാകാത്തവര്‍ ആദ്യം നിങ്ങളുടെ ക്യാമറകള്‍ മറച്ചു കളയണം എന്നാണ് സൈബര്‍ സുരക്ഷാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ 500 ഡോളര്‍ വരെ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ ചതിക്കുഴികളുമായി ഹാക്കര്‍മാര്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലേക്കും കംപ്യൂട്ടറിലേയ്ക്കും നുഴഞ്ഞു കയറ്റം ശക്തമാക്കിക കഴിഞ്ഞതായാണ് സൈബര്‍ സുരക്ഷാ വിഭാഗം പറയുന്നത്. ഇനി ഇന്റര്‍നെറ്റില്‍ നിന്ന് സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഇമെയിലില്‍ സന്ദേശം അയക്കുമ്പോഴും ഒക്കെയാണ് ഇത്തരത്തില്‍ മാല്‍വെയറുകല്‍ നിങ്ങളുടെ കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
എഫ്.ബി.ഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമെ തന്റെ കംപ്യൂട്ടറിലെ വെബ് ക്യാമറകള്‍ മറച്ചുവെച്ചിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ലാപ്‌ടോപിലെ വെബ് ക്യാമറയും മൈക്രോഫോണും ടേപുപയോഗിച്ച് മറച്ചുവെച്ച ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
2014ല്‍ സെലിബ്രിറ്റികളുടെ നൂറുകണക്കിന് സ്വകാര്യ ദൃശ്യങ്ങള്‍ ഈ രീതിയില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പ്രചരിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ദ ഫാബനിംങ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചോര്‍ത്തലില്‍ പുറത്തെത്തിയ ദൃശ്യങ്ങള്‍ വലിയ തോതിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.