ഇറ്റലിയിലെ ത്രെവിസോയില്‍ ഗംഭീര ഓണാഘോഷം സംഘടിപ്പിച്ചു

റോം: ഇറ്റലിയിലെ ത്രെവിസോയിലെ മലയാളി സമൂഹം വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഫാ.വിന്‍സന്റ് കുരുമുക്കാരന്‍, ഇടവക വികാരി ഫാ. ജോസഫ് അരിച്ചിറ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു.

തുടര്‍ന്ന് ഓണാഘോഷം ഉത്ഘാടനത്തിനുശേഷം കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബ്രദര്‍ മാത്യു കാവുങ്കല്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിഭവ സമൃദ്ധമായ ഓണസദൃക്ക് മലയാളികളെ കൂടാതെ ഇറ്റലിക്കാരും ഒള്‍പ്പെടെ 150 പേരോളം പങ്കെടുത്തു. മത്സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് ഫാ. ജോസഫ് അരിച്ചിറ സമ്മാനദാനം നടത്തി. വിശിഷ്ടാതിഥികളായി നിരവധി വൈദീകരും മറ്റും ചടങ്ങുകളില്‍ പങ്കെടുത്തു….വൈകിട്ട് 7 മണിയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍ കെന്നഡി