ദിലീപിനെതികരായ കുറ്റപത്രം മൂന്നാഴ്ച്ചയ്ക്കുള്ളില്‍; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം, ജാമ്യത്തിന് ദിലീപിന് അര്‍ഹതയില്ല

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം പോലീസ് മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും. അതേസമയം മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാനുള്ള സാധ്യത വിരളമാണ്. അവ കിട്ടിയില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമില്ലെന്നുള്ള നിയമോപദേശമാണ് പോലീസിന് ലഭിച്ചത്.

കേസില്‍ അന്വേഷണം ഏകദേശം പൂര്‍ത്തിയായി എന്നാണ് ഹൈക്കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചത്. നിശ്ചിതസമയപരിധിയായ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുന്നതിനാല്‍ ചട്ടമനുസരിച്ചുള്ള ജാമ്യത്തിന് ദിലീപിന് അര്‍ഹതയില്ല.

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ അതീവഗൗരവത്തോടെ കാണണമെന്നാണ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം നിലനില്‍ക്കെയാണ് കേസ് മുന്നോട്ട് പോകുന്നത്. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്.